കേരളത്തിന്റെ വിപ്ളവനക്ഷത്രം അണഞ്ഞു ; വി.എസ്. വിടവാങ്ങി

News Photo 1 - India - Otta Nottathil - V_S_Achuthandan_died_July_21_2025
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത വിപ്ളവ നക്ഷത്രം വി.എസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര~വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്ററ് നേതാവായി, ഒരു വ്യാഴവട്ടത്തോളം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി, പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അന്തരിച്ചു. നൂറ്റിയൊന്നാം വയസ്സിലായിലാണ് വിഎഎസിന്റെ വിടവാങ്ങല്‍. രാകിമിനുക്കിയ പോരാട്ടങ്ങള്‍ക്ക് എന്നും സൂര്യപ്രഭ നല്‍കി ജ്വലിക്കുന്ന ജീവിതത്തിന് ജൂലൈ 21 നാണ് തിരശ്ശീല വീണത്.

മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23~ന് തിരുവനന്തപുരം എ.എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20~ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും,വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി
നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.

സി.പി.എമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. ഏഴു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ആയിട്ടുപോലും ഒരിയ്ക്കല്‍പ്പോലും ഒരു വിദേശയാത്രയും നടത്തിയിട്ടില്ലാത്ത ഭരണാധികാരിയായിരുന്നു.


1985 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനൊപ്പം പി.ബിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 1980 മുതല്‍ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 21 വരെ ഭരണപരിഷ്കാര കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20 നാണ് ശങ്കരന്റെയും അക്കമ്മയുടെ മകനായിട്ടായിരുന്നു ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ളാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. തിരുവിതാംകൂറില്‍ ഭരണപരിഷ്കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938~ല്‍ സ്റേററ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി
സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനംവിപുലമാക്കിയ വി.എസ്. 1940~ലാണ് കമ്യൂണിസ്ററ് പാര്‍ട്ടിയില്‍ അംഗമാകുന്നത്.

പി. കൃഷ്ണപിള്ളയാണ് വി.എസിന്റെ
രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കര്‍ഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും...
ഭാഗമായി. 1946~ല്‍ നടന്ന പുന്നപ്ര~വയലാര്‍ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്.
കേരളത്തിന്റെ രാഷ്ട്രീയ സഭരപടനായകന് ആദരാഞ്ജ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.
- dated 21 Jul 2025
V.S.Achuthandanan diedJuly 21 2025

Comments:

Keywords: India - Otta Nottathil - V_S_Achuthandan_died_July_21_2025 India - Otta Nottathil - V_S_Achuthandan_died_July_21_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

P_J_Joseph_and_Mani_C_Kappen_ranked_in_kabinett_UDF_Nov_20_2026
ഇന്‍ഡ്യ പിജെ ജോസഫും കാപ്പനും കാബിനറ്റ് റാങ്കിലേക്ക്
at_marth_mariam_church_blessing_and_besalica_declaration_Nov_21_2026
ഇന്‍ഡ്യ ചങ്ങനാശേരി പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്
fr_teji_puthuveettilkalam_parel_church_construction_leader_Nov_20_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയുടെ മഹാനിര്‍മാണത്തിന് പിന്നില്‍ സമര്‍പ്പിത നേതൃത്വം ; ഒരു വൈദികന്റെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും കഥ
thai_jet_from_munich_forced_to_make_emergency_landing_new_Delhi_Nov_16_2026
ഇന്‍ഡ്യ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് എയര്‍വേസ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ന്യൂഡെല്‍ഹിയില്‍ അടിയന്തരമായി ഇറക്കി ; യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു ; ഭയപ്പാടോടെ പ്രവാസികള്‍!
vatican_appostolic_nuncio_to_India_archbishop_walderman_stanislaw_Nov_14_2026
ഇന്‍ഡ്യ വത്തിക്കാന്റെ പുതിയ ഇന്ത്യയിലെ അപ്പസ്തോലിക് നുന്‍സിയോ ആയി ആര്‍ച്ച് ബിഷപ്പ് വാല്‍ഡെമാര്‍ സ്ററാനിസ്ളാവ് സോമ്മെര്‍ട്ടാഗ് നിയമിതനായി
parel_st_marys_church_new_declared_as_basalica_oct_28_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
jesus_youth_vatican_recognised_oct_24_2026
ഇന്‍ഡ്യ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം